മലയാളി പ്രവാസിയുടെ നിക്കാഹ് ഓൺലൈൻ വഴി; പൂർണ്ണ ചെലവും വഹിച്ച് സൗദി കുടുംബം

  • 31/10/2020

റിയാദ്; കൊവിഡ് പ്രതിസന്ധി മൂലം വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാൽ മലയാളി പ്രവാസികളുടെ നിക്കാഹ് ഓൺലെൻ വഴി നടത്തി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ തസ്‍ലീമിന്റെയും കാടാമ്പുഴ സ്വദേശി അസ്മയുടെയും നിക്കാഹാണ് റിയാദില്‍ നടന്നത്. 
പ്രവാസിയുടെ സ്‌പോണ്‍സറായ സൗദി കുടുംബമാണ്  എല്ലാ ചെലവുകളും വഹിച്ചത് . ഹോട്ടലില്‍ വെച്ച് നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും സ്‌പോണ്‍സറുടെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെ ചടങ്ങുകള്‍ നടത്തി. സ്വദേശിയുടെ മാതാവാണ് കല്യാണത്തിനുളള പുടവ വാങ്ങിയത്. സ്‌പോണ്‍സറായ സ്വദേശി തന്നെയാണ് എല്ലാ വിധ സജ്ജീകരണങ്ങള്‍ ഒരുക്കി ചെലവുകള്‍ വഹിച്ചത്.

സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശിയുടെ വീട്ടിലെ ഹൗസ് ഡ്രൈവറാണ് തസ്ലീം. നാലുവര്‍ഷമായി ഇവിടെയെത്തിയിട്ട്.  ഒന്നര വര്‍ഷ മുൻപാണ് തസ്‍ലീം നാട്ടിലെത്തിയത്. അന്ന് വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ വിവാഹത്തിന് കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താന്‍ സാധിച്ചില്ല.  തുടര്‍ന്ന് നിക്കാഹ് ഓണ്‍ലൈന്‍ വഴി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

Related News