സാമ്പത്തിക വികസനം; കൂടുതൽ നിക്ഷേപങ്ങള്‍ നടത്താനൊരുങ്ങി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്

  • 02/11/2020

റിയാദ്; സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ദീര്‍ഘകാല വരുമാനമുള്ള മേഖലകളിലും കമ്പനികളിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനൊരുങ്ങി സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്).  ഡിജിറ്റല്‍ ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പിഐഎഫ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാന നീക്കമായാണിത് കണക്കാക്കപ്പെടുന്നത്. പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തിയും അന്താരാഷ്ട്ര വിപണിയില്‍ നിക്ഷേപം വര്‍ധിപ്പിച്ചുമാണ് പിഐഎഫ് പുതിയ നയങ്ങള്‍ രൂപീകരിക്കുന്നത്. 

ഏറ്റവും നിക്ഷേപ സാധ്യത ഇന്ത്യയിലുണ്ടെന്ന് കണ്ടെത്തിയാണ് പിഐഎഫ് ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ വലിയ നിക്ഷേപത്തിനൊരുങ്ങുന്നത്.  ഈ വര്‍ഷം തുടക്കത്തില്‍ പ്രമുഖ ഡിജിറ്റല്‍ സേവന ദാതാക്കളായ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ബിസിനസില്‍ 2.32 ശതമാനം ഓഹരി പിഐഎഫ് ഏറ്റെടുത്തിരുന്നു. 

Related News