പല്ല് തേക്കുന്നതിനിടയില്‍ യുവതി ബ്രഷ് വിഴുങ്ങി

  • 02/11/2020


പല്ല് തേക്കുന്നതിനിടയില്‍ യുവതി അബദ്ധത്തില്‍ ബ്രഷ് വിഴുങ്ങി. റിയാദിലാണ് സംഭവം നടന്നത്. 20 വയസുകാരിയാണ് ബ്രഷ് വിഴുങ്ങിപ്പോയത്. യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ബ്രഷ് പുറത്തെടുത്തു. 20 മിനുട്ട് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബ്രഷ് പുറത്തെടുത്തതെന്ന് മക്കയിലെ അല്‍ നൂര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ അധികൃതര്‍ വ്യക്തമാക്കി. 

പല്ല് തേക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ബ്രഷ് തൊണ്ടയിലേക്ക് തെറിച്ചു പോവുകയായിരുന്നു. തൊണ്ടയില്‍ നിന്നും ബ്രഷ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയറ്റിലേക്ക് പോയത് എന്നുമാണ് ആശുപത്രി അധികതരോട് യുവതി വ്യക്തമാക്കിയത്. 

സംഭവം നടന്ന ഉടന്‍ തന്നെ യുവതി ആശുപത്രിയിലേക്ക് പോയിരുന്നു. യുവതിയുടെ ആരോഗ്യനിലയിഷ ഇപ്പോള്‍ പ്രശ്‌നമൊന്നും ഇല്ലെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related News