സൗദിയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

  • 07/11/2020

സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  തിങ്കളാഴ്ച വരെ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്നാണ് പ്രവചനം.  മക്ക, മദീന, അൽബാഹ എന്നിവിടങ്ങളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്കയിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യ, അസിർ, ജിസാൻ, തബൂക്ക്​, അൽഖസിം, അൽജൗഫ് എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേമാരിയെത്തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും വെള്ളക്കെട്ടുകളിൽനിന്നും മാറിനിൽക്കണമെന്ന്​ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 

Related News