വന്ദേഭാരത് മിഷൻ എട്ടാം ഘട്ടം; സൗദിയിൽ നിന്നും 50 സർവ്വീസുകൾ കേരളത്തിലേക്ക്; ആകെ 101 സർവ്വീസുകൾ

  • 09/11/2020

കൊവിഡ് പശ്ചാത്തലത്തിൽ   ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷൻ പദ്ധതിയുടെ എട്ടാം ഘട്ടത്തിൽ സൗദിയിൽ നിന്നും 101 സർവ്വീസുകൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. നവംബർ ഒൻപത് മുതൽ ഡിസംബർ 30 വരെയുള്ള ഷെഡ്യൂൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 50 സർവ്വീസുകളും കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും 31 ഉം റിയാദിൽ നിന്നും 11 ഉം ജിദ്ദയിൽ നിന്നും എട്ടും സർവ്വീസുകളാണ് കേരളത്തിലേക്കുള്ളത്. ദമ്മാമിൽ നിന്ന് നവംബർ 11, 18, 25, ഡിസംബർ ആറ്, 13, 20, 27 തീയതികളിൽ ഓരോന്നും നവംബർ 15, 22, 29 തീയതികളിൽ രണ്ട് വീതം സർവ്വീസുകളും കൊച്ചിയിലേക്കുണ്ട്. നവംബർ ഒൻപത്, 11, 12, 16, 18, 19, 23, 25, 26, 30, ഡിസംബർ രണ്ട്, ഒൻപത്, 16, 23, 30 തീയതികളിൽ തിരുവന്തപുരത്തേക്കും നവംബർ 13, 20, 27 തീയതികളിൽ കോഴിക്കോട്ടേക്കും സർവ്വീസുകൾ നടത്തും.

റിയാദിൽ നിന്നും നവംബർ 13, ഡിസംബർ രണ്ട്, ഒൻപത്, 16, 23, 30 തീയതികളിൽ ഓരോന്നും നവംബർ 18, 25 തീയതികളിൽ രണ്ട് വീതം സർവ്വീസുകൾ തിരുവനന്തപുരത്തേക്കും നവംബർ 11 ന് കണ്ണൂരിലേക്ക് ഒരു സർവ്വീസുമാണുള്ളത്. 
നവംബർ 10, 17, 24, ഡിസംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സർവ്വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. 101 സർവ്വീസുകളിൽ 74 എണ്ണം എയർ ഇന്ത്യയും 27 എണ്ണം എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനങ്ങളുമാണ് ഓപ്പറേറ്റ് ചെയ്യുക. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യ ഓഫീസിലെത്തി നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. 

Related News