ജിദ്ദയിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിൽ സ്ഫോടനം

  • 11/11/2020

സൗദി അറേബ്യയിലെ ജിദ്ദയിൽ  ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിലുണ്ടായ സ്‌ഫോടനം. സ്ഫോടനത്തിൽ  നാല് പേർക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കുന്നു.  ജിദ്ദയിലെ ഒരു സെമിത്തേരിയിൽ ‌ നടന്ന ചടങ്ങിനിടെയാണ് സംഭവം.  ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി, അമേരിക്കൻ ഉദ്യോഗസ്ഥരും യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.  നിരപരാധികൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ ലജ്ജാകരമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഫ്രാൻസ് സൗദി അറബ്യയോടാവശ്യപ്പെട്ടു. നേരത്തെ പ്രവാചകന്റെ കാർട്ടൂൺ വിവാദത്തെ തുടർന്ന് ഫ്രാൻസിൽ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. 

Related News