സൗദി വിമാനത്താവളങ്ങളിൽ വിരലടയാളത്തിന് പകരം ഇനി നേത്രപടലം; പുതിയ സംവിധാനം സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുന്നു

  • 12/11/2020

സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ   സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ വിരലടയാളത്തിന് പകരം നേത്രപടലം അടയാളമായി സ്വീകരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.  പാസ്പോർട്ട് വിഭാഗമാണ്  ഇതിന് മുൻകൈ എടുക്കുന്നത്. നേത്രപടലം അടയാളമായി സ്വീകരിച്ചാൽ സുരക്ഷ വർധിപ്പാക്കാനാകുമെന്നാണ് പാസ്പോർട്ട് വിഭാഗം വ്യക്തമാക്കുന്നത്. വിദേശത്ത് നിന്നെത്തുന്നവരുടെ വിരലടയാളമാണ് പാസ്പോർട്ട് വിഭാഗം എമിഗ്രേഷനിൽ സ്വീകരിക്കുന്നത്. ഇതിന് പകരം കണ്ണിലെ ഐറിസ് അഥവാ നേത്രപടലം അടയാളമായി സ്വീകരിക്കാനാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ ശ്രമം

ഇതിന് വേണ്ടിയുളള   ഉപകരണങ്ങൾ ഉടൻ എത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു. വിരലടയാളം വ്യക്തിക്ക് പ്രായമാകുന്നതിന് അനുസരിച്ച് മാറാറുണ്ട്. ഇതിനാൽ യാത്രാ വിലക്കുള്ളവർ പോലും ഇത് മറികടന്ന് രാജ്യത്ത് പ്രവേശിക്കാനിടയുണ്ട്. ഇത് മറികടക്കാനും കൂടുതൽ സുരക്ഷ ഉറപ്പു വരുത്താനും കണ്ണുകൾ തെളിവായി സ്വീകരിക്കുമ്പോൾ സാധിക്കുമെന്നും അധികൃതർ പറയുന്നു. അതേസമയം, മരണം വരെ നേത്രപടലത്തിൽ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News