തൊഴിൽ, വിസാ നിയമ ലംഘനം; സൗദിയിൽ നിരവധി പ്രവാസികൾ പിടിയിൽ; 382 പേരെ തിരിച്ചയച്ചു

  • 14/11/2020

തൊഴിൽ, വിസാ നിയമങ്ങൾ ലംഘിച്ചതിന്  ഇന്ത്യാക്കാരടക്കം നിരവധി പേർ സൗദിയിൽ അറസ്റ്റിൽ. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ്  കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ വ്യാപകമായി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ നടത്തിയ റെയ്​ഡിൽ അറസ്റ്റിലായിട്ടുളളത്. നിരവധി പേർ ദിനംപ്രതി പിടിയിലാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.  കൊവിഡ്​ പ്രതിസന്ധി മൂലം അന്താരാഷ്​ട്ര വിമാന സർവ്വീസ്​ നിർത്തിയതിനെ തുടർന്ന്​ പിടിയിലാകുന്നവരുടെ നാടുകടത്തൽ തടസ്സപ്പെട്ടിരുന്നു.

 നേരത്തെ കൊവിഡ് പശ്ചാത്തലത്തിൽ നിയം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ പിടിക്കാനുളള പരിശോധ നിർത്തിവച്ചിരുന്നു. എന്നാൽ നിലവിൽ റെയ്​ഡ്​ വീണ്ടും ശക്തമാക്കിയിട്ടുണ്ട്​. പിടിയിലായ ഇന്ത്യാക്കാരുടെ എണ്ണം വളരെ കൂടുതലാണ്​.  382 പ്രവാസികളെ ഇന്ത്യയിലേക്ക്​ തിരിച്ചയച്ചിട്ടുണ്ട്.  ഇനിയും റിയാദിലെ തർഹീലിൽ( തടവ് കേന്ദ്രം) മാത്രം  മുന്നൂറിലേറെ പേരുണ്ടെന്ന്​ ഇന്ത്യൻ എംബസി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

Related News