സൗദിയിലെ പ്രമുഖ റീട്ടെയിൽ ശ്യംഖലയായ പാണ്ടയുടെ സ്ഥാപകൻ അന്തരിച്ചു

  • 15/11/2020

സൗദിയിലെ പ്രമുഖ റീട്ടെയിൽ ശ്യംഖലയായ പാണ്ടയുടെ സ്ഥാപകൻ ഹമൂദ് അൽ സഅദ് അൽ ബറാഹീം അന്തരിച്ചു. ഹെർഫി ഫാസ്റ്റ് ഫുഡ് ശ്യംഖലയുടെ സഹ സ്ഥാപകനും കൂടിയാണ് ഇദ്ദേഹം.  1981ൽ യുഎസിൽ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അഹ്മദ് സഈദും ഹമൂദ് അൽ ബറാഹീമും ചേർന്നായിരുന്നു ഹെർഫി സ്ഥാപിച്ചത്. പിന്നീട് വലീദ് ബിൻ തലാൽ രാജകുമാരൻ പാണ്ടയുടെ മുഖ്യ ഷെയറുകൾ സ്വന്തമാക്കുകയും പിന്നീടത് സവോള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകുകയും ചെയ്യുകയായിരുന്നു, ഹെർഫിയും സവോള ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. 207.50 ദശലക്ഷം എസ്ആർ മൂലധനത്തോടെ 1981 ൽ റിയാദിലാണ് യുണൈറ്റഡ് പാണ്ട കമ്പനി ആരംഭിച്ചത്. തുടക്കത്തിൽ കമ്പനി ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഡംബര വസ്തുക്കൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവ വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും കൈകാര്യം ചെയ്തിരുന്നു.  

Related News