കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ആ​ഗോള ഐക്യം; പുതിയ നീക്കവുമായി സൗദി അറേബ്യ

  • 17/11/2020

കൊവിഡ്  വാക്സിൻ നിർമ്മാണത്തിൽ  ആ​ഗോള ഐക്യമെന്ന  പുതിയ നീക്കവുമായി സൗദി ഭരണകൂടം. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ആഗോള മരുന്ന് കമ്പനികളോടൊപ്പം ചേര്‍ന്ന് സൗദി അറേബ്യ പ്രവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാന്‍ സൗദി സര്‍ക്കാര്‍ നടത്തിയ വലിയ ശ്രമങ്ങളെ മന്ത്രി എടുത്തു പറഞ്ഞു.   പാരീസ് പീസ് ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം കൊവിഡിനെതിരായ പോരാട്ടത്തില്‍ സൗദി അറേബ്യയുടെ പദ്ധതികളെ കുറിച്ച്  വിശദീകരിച്ചത്.  കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യ മന്ത്രാലയം വലിയ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് സുരക്ഷ നല്‍കാന്‍ വാക്‌സിന്‍ കണ്ടെത്തുന്നതിലൂടെ കഴിയുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.  

Related News