ഇന്ത്യ-സൗദി വിമാന സർവ്വീസ്​ പുനരാരംഭിക്കാനൊരുങ്ങുന്നു; ചർച്ച സജീവമാക്കി അധികൃതർ

  • 18/11/2020

കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച   ഇന്ത്യ-സൗദി വിമാന സർവ്വീസ്​ പുനരാരംഭിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതർ​ ചർച്ച സജീവമാക്കി. റിയാദിലെ ഇന്ത്യൻ എംബസിയിൽ പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ (ഡി.സി.എം) എൻ. റാം പ്രസാദ്​ സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അധികൃതരുമായി ഈ വിഷയത്തിൽ കൂടിക്കാഴ്​ച നടത്തി. 

കൊവിഡ്​ പശ്ചാത്തലത്തിലുണ്ടായ യാത്രാ​നിരോധനം നീക്കുക, ഇരുഭാഗത്തുനിന്നുമുള്ള വിമാന സർവ്വീസിന്​ വേണ്ടി എയർ ബബിൾ കരാർ ഒപ്പിടുക, നിർത്തിവച്ച വിമാന സർവ്വീസ്​ സാധ്യമായ വേഗത്തിൽ പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളിലാണ്​ ചർച്ച നടന്നതെന്ന്​ എംബസി വൃത്തങ്ങൾ അറിയിച്ചു. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അസിസ്​റ്റന്റ്​ പ്രസിഡന്റ്​ ഡോ. ബദർ അൽസഗ്​രിയുടെ നേതൃത്വത്തിലുള്ള   സംഘത്തെയാണ്​ അതോറിറ്റി ആസ്ഥാനത്ത്​ ഡി.സി.എം എൻ. റാം പ്രസാദും എംബസി സെക്കന്റ്​ സെക്രട്ടറി അസീം അൻവറും നേരിൽ കണ്ട്​ ചർച്ച നടത്തിയത്​. 
വിമാന സർവ്വീസ് എത്രയും വേഗം​ പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി രണ്ടാഴ്​ച മുൻപ്​ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ്​ സഈദും​ വ്യക്തമാക്കിയിരുന്നു.

Related News