'ഖത്തർ ഉപരോധം പിൻവലിക്കാൻ തയ്യാർ'; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

  • 23/11/2020

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി. ഖത്തറുമായുളള ഉപരോധം പിൻവലിക്കാൻ സന്നദ്ധമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. അടുത്തയാഴ്ച മുതല്‍ ക്യാബിനറ്റ് രൂപീകരണത്തിന് ശ്രമം തുടങ്ങുകയാണ് നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ നടത്തുന്ന സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സൗദി സന്ദര്‍ശനം. ഇറാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, മനുഷ്യാവകാശങ്ങളെ പരിഗണിക്കല്‍, വ്യാപാര ബന്ധം ഊഷ്മളമാക്കല്‍, ഭീകരതയെ നേരിടല്‍ എന്നിവയിലൂന്നി ചര്‍ച്ച നടത്തുമെന്ന് പോംപിയോ ട്വീറ്റ് ചെയ്തു.

Related News