റോഡിലെ സ്പീഡ് റഡാർ തകർത്ത് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

  • 28/03/2021

റിയാദ്: റോഡിലെ വേഗത നിരീക്ഷിക്കാൻ സ്ഥാപിച്ച സ്പീഡ് റഡാർ തകർത്ത് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. അൽ ഖസീം പ്രവിശ്യയിലെ സ്പീഡ് റഡാറാണ് യുവാവ് തകർത്തത്.

സ്പീഡ് റഡാർ തകർക്കുന്നതിന്റെ വീഡിയോ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതായി അൽ ഖസീം പൊലീസ് വക്താവ് ലെഫ്. ബാദർ അൽ സുഹൈബാനി അറിയിച്ചു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. 

നിയമനടപടികൾ പൂർത്തിയാക്കി ഇയാളെ തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പൊതുമുതൽ നശിപ്പിക്കുക, കുറ്റകൃത്യത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക എന്നിവയാണ് യുവാവിനെതിരെ ചുമത്തിയ കുറ്റങ്ങൾ.

Related News