പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട്തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ ക്യാമറയിലൂടെ രോഗലക്ഷണമുള്ളവരെ അതിവേഗം കണ്ടെത്താൻ സാധിക്കും എന്നതാണ് പ്രത്യേകത. ജില്ലാ കളക്ടർ കെ. ഗോപാലകൃഷണൻ വിമാനത്താവളത്തിലെത്തി പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും ക്യാമറയുടെ പ്രവർത്തനവും വിലയിരുത്തി. ശശി തരൂർ എം.പി തൻ്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ വാങ്ങി നൽകിയത്. അതിഥി തൊഴിലാളികളെ ജില്ലയിൽ നിന്നും യാത്ര അയക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലും ക്യാമറ സ്ഥാപിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?