ന്യൂഡല്‍ഹി; എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരുമായി ഇന്ന് കാബിനറ്റ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തി -തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തവരുടെ കോൺടാക്ട് ട്രേസിങ്ങ് അടിയന്തരമായി പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. -തബ്‌ലീഗ് ജമാ-അത്തില്‍ പങ്കെടുത്ത വിദേശികള വിസാ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസാ വ്യവസ്ഥകള്‍ ലംഘിച്ച വിദേശികള്‍ക്കും സംഘടനകള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. -അടുത്ത ആഴ്ചക്കകം പ്രധാനമന്ത്രി ഗരീബ് കല്യാന്‍ യോജന നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗുണഭോക്താക്കള്‍ക്ക് വലിയതോതില്‍ പണം കൈമാറുന്നത് ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കികൊണ്ടുവേണം ഇത് സംഘടിപ്പിക്കാന്‍. -രാജ്യത്താകമാനം അടച്ചിടല്‍ കാര്യക്ഷമമായി നടപ്പാക്കിയെന്ന് വിലയിരുത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ട് സംസ്ഥാനത്തിനകത്ത് ചരക്കുനിക്കം ഒരു തടസവുമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. -അവശ്യവസ്തുക്കളുടെ ഉല്‍പ്പാദനം ഉറപ്പാക്കണം. അത്തരം ചരക്കുകളുടെ വിതരണ ശൃംഖല പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?