രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ സ്വീകരിച്ഛ് വരുന്നു. ഈ നടപടികള്‍ കൃത്യമായി ഉന്നത തലത്തില്‍ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു.
സാമൂഹിക നിയന്ത്രണത്തിനും പകര്‍ച്ച വ്യാധി നിയന്ത്രണത്തിനായുമുള്ള മാര്‍ഗ്ഗരേഖകള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തിലുള്ള മേല്‍നോട്ടം, ക്വാറന്റീൻ സൗകര്യങ്ങളുടെ നിരീക്ഷണം, സംശയമുള്ള രോഗികളുടെ ആരോഗ്യ നില പരിശോധന, അവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ ഗാര്‍ഹിക ക്വാറന്റീൻ, പൗരന്മാര്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ നല്കല്‍, ഹീറ്റ് മാപ് ഉപയോഗിച്ചുള്ള അപഗ്രഥനം, ആംബുലന്‍സുകളുടെയും അണുനിവാരണ സേവനങ്ങളുടെയും തത്സമയ ട്രാക്കിങ്ങ്, ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിര്‍ച്വല്‍ പരിശീലനം, ടെലി കൗണ്‍സലിംങ്ങ് തുടങ്ങിയ പരിപാടികള്‍ വിവിധ ജില്ലകളില്‍ നടന്നു വരുന്നു.
കോവിഡ് 19 നിയന്ത്രണത്തിനുള്ള പരിശീലന വിഭവങ്ങളും വിഡിയോകളും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് https://www.mohfw.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സംശയമുള്ളതോ ഉറപ്പാക്കിയതോ ആയ കോവിഡ് 19 കേസുകള്‍ ചികിത്സിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശ രേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് https://www.mohfw.gov.in/pdf/FinalGuidanceonManagementofCovidcasesversion2.pdf എന്ന ലിങ്കില്‍ നിന്നു ലഭിക്കും. കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സ നല്കുന്നതിന് മൂന്നു തരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്:
(a) രൂക്ഷമല്ലാത്തതോ, ഒട്ടും രൂക്ഷമല്ലാത്തതോ കോവിഡ് എന്നു സംശയിക്കുന്നതോ ആയവ.
(b) താത്കാലിക ഉപയോഗത്തിനുള്ള സൗകര്യങ്ങള്‍. ഇത് സ്വകാര്യ ഉടമസ്ഥതയിലും ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലും ഉള്ള ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, സ്‌റ്റേഡിയങ്ങള്‍, ലോഡ്ജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആകാം.
(c) ആവശ്യമുള്ള പക്ഷം നിലവിലുള്ള ക്വാറന്റീൻ സംവിധാനങ്ങള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാം.
(d) ഒന്നോ അതിലധികമോ സമര്‍പ്പിത കോവിഡ് ഹെല്‍ത്ത് സെന്ററുകളും, കുറഞ്ഞത് ഒരു സമര്‍പ്പിത കോവിഡ് ആശുപത്രിയും റഫറല്‍ ആവശ്യത്തിനായി ലിങ്ക് ചെയ്ത് വയ്ക്കാം.
(b) ഒരു ആശുപത്രി മുഴുവനായോ, ആശുപത്രിയിലെ ഒരു പ്രത്യേക ബ്ലോക്കോ ഇതിനായി ഉപയോഗിക്കാം.
പക്ഷെ പ്രത്യേക പ്രവേശന, നിര്‍ഗ്ഗമന സൗകര്യം വേണം. പ്രത്യേക മേഖലയായി തിരിച്ചതുമാകണം.
(c) ഈ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്കാനുള്ള സൗകര്യത്തോടു കൂടിയ കിടക്കകള്‍ ഉറപ്പായും വേണം.
3.സമര്‍പ്പിത കോവിഡ് ആശുപത്രി
(1) ഗുരുതരം എന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുള്ള രോഗികള്‍ക്ക് സമഗ്ര ശുശ്രൂഷ ഇവിടെ ലഭ്യമാക്കണം.
(2) ഒരു ആശുപത്രി മുഴുവനായോ, ആശുപത്രിയിലെ ഒരു പ്രത്യേക ബ്ലോക്കോ ഇതിന് ഉപയോഗിക്കാം. പ്രത്യേക പ്രവേശന, നിര്‍ഗ്ഗമന സൗകര്യം വേണം.
(3) പൂര്‍ണ സജ്ജീകരണങ്ങളോടു കൂടിയ ഐസിയുകള്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍ നല്കാന്‍ സൗകര്യത്തോടു കൂടിയ കിടക്കകള്‍ എന്നിവ വേണം.
നിലവില്‍ രാജ്യത്ത് 4421 സ്ഥിരീകരിച്ച കോവിഡ് 19 രോഗികള്‍ ഉണ്ട്. 117 മരണങ്ങള്‍ ഉണ്ടായി. 326 പേര്‍ രോഗവിമുക്തി നേടി.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ അധികാരികമായ പുതിയ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുകക https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ technicalquery.covid19@gov.in എന്ന മെയിലിലും മറ്റ് അന്വേഷണങ്ങള്‍ ncov2019@gov.in എന്ന മെയിലിലും നടത്താം.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. + 91-11-23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavairushelplinenumber.pdf
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?