കോവിഡ്- 19 മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകളുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തൊഴില്‍ വകുപ്പില്‍ നിന്ന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പു സഹമന്ത്രി ശ്രീ സന്തോഷ് ഗാംങ്വാര്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനങ്ങളുടെയും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളുടെയും തൊഴില്‍ വകുപ്പു മന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ 20 കണ്‍ട്രോള്‍ റൂമുകളെ കുറിച്ചും മനസിലാക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ചീഫ് ലേബര്‍ കമ്മിഷണറുടെ കീഴില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഈയിടെ 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇത്. നിലവില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത് വേതനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുതല്‍ ഇന്നലെ വരെ 20 കണ്‍ട്രോള്‍ റൂമുകളിലായി 2100 പരാതികള്‍ ലഭിച്ചു. ഇതില്‍ 1400 പരാതികള്‍ വിവിധ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. അതുപോലെ തൊഴില്‍ ഒരു സംസ്ഥാന വിഷയം ആയതിനാല്‍ വിവിധ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാല്‍ മാത്രമെ പരാതികള്‍ പരിഹരിക്കാന്‍ സാധിക്കൂ. 20 കണ്‍ട്രോള്‍ റൂമുകളുടെയും പട്ടികയും കേന്ദ്രഗവണ്‍മെന്റ് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെയും പട്ടിക മന്ത്രി സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്തിട്ടുമുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?