ന്യൂഡൽഹി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ ) കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകി.
വിദേശത്ത് കുടുങ്ങിയ താഴെപ്പറയുന്ന ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാം:
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ചതും ഒസിഐ കാർഡുകൾകൈവശമുള്ളതുമായ മൈനർ /ചെറിയ കുട്ടികൾ.
കുടുംബത്തിലെ അംഗത്തിന്റെ മരണം പോലുള്ള ദുരന്തങ്ങൾ മൂലം ഇന്ത്യയിലേക്ക്വരാൻ ആഗ്രഹിക്കുന്ന ഒസിഐ കാർഡ് ഉടമകൾ.
ജീവിതപങ്കാളിയിൽ ഒരാൾ ഒസിഐ കാർഡ് ഉടമയും മറ്റൊരാൾ ഇന്ത്യൻ പൗരനുമായഇന്ത്യയിൽ സ്ഥിര താമസ അനുവാദമുള്ള ദമ്പതികൾക്ക്.
മാതാപിതാക്കൾ (ഇന്ത്യൻ പൗരന്മാരായവർ) ഇന്ത്യയിൽ താമസിക്കുന്ന, ഒസിഐ
കാർഡ് ഉടമകളായ സർവകലാശാല വിദ്യാർഥികൾ (നിയമപരമായി പ്രായപൂർത്തിയായവർ
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?