ലക്ഷ ദ്വീപ് ഭരണ പരിഷ്കാരം - ഒഐസിസി കുവൈറ്റ്‌ അപലപിച്ചു

  • 27/05/2021

കേന്ദ്രം പുതിയതായി  നിയമിച്ച  അഡ്മിനിസ്‌ട്രേറ്റർ, ചുരുങ്ങിയ  കാലം  കൊണ്ട് അടിച്ചേൽപ്പിച്ച ഭരണ  പരിഷ്ക്കാര  നടപടികളെ  ശക്തമായ ഭാഷയിൽ  അപലപിച്ചു.

ദീർഘമായ  ആസൂത്രണത്തോടെ  വംശീയ വത്കരണത്തിനായുള്ള ഒരു സംഘ  പരിവാർ  പദ്ധതി യുടെ തുടക്കമാണ്  ഈ   പരീക്ഷകാരങ്ങളെ  കാണേണ്ടത്  എന്ന് ഒഐസിസി കുവൈറ്റ്‌ ആരോപിച്ചു. ടൂറിസ്സം  പദ്ധതികളുടെ  പേരുപറഞ്  തദ്ദേശിയരെ  ആട്ടിപ്പായിക്കുന്ന  രീതിയാണ്  ഭരണ പരിഷക്കാരത്തിലൂടെ നടപ്പാക്കുന്നത്.

ലക്ഷ  ദ്വീപ് ജനതയുടെ  സ്വത്വവും  സംസ്ക്കാരവും  ചോദ്യം  ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ  ഘട്ടത്തിൽ  കേരളത്തിലെ  സർക്കാരും ജനപ്രതിനിധികളും  രാഷ്ട്രീയ നേതൃത്വവും  പൊതുസമൂഹവും  സജീവമായി  മുന്നോട്ടു വന്ന് പരിഹാരം കാണണമെന്ന് ഒഐസിസി കുവൈറ്റ്‌ ആവശ്യപ്പെട്ടു.

Related News