എം പി വിരേന്ദ്രകുമാറിൻ്റെ പേരിൽ സംസ്ക്കാരിക പ്രസ്ഥാനം; എം പി വി ജനാധിപത്യ വേദി

  • 30/05/2021

പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനും പ്രഭാഷകനും പാരസ്ഥിതിക ചിന്തകനുമായ എം പി വിരേന്ദ്രകുമാറിൻ്റെ പേരിൽ സംസ്ക്കാരിക പ്രസ്ഥാനം നിലവിൽ വന്നു. കേരളം ആസ്ഥാനമായി ലോകത്തെവിടെയുമുള്ള സോഷ്യലിസ്റ്റു ചിന്താഗതിക്കാരുടെ ഏകോപനമാണ് വേദിയുടെ ലക്ഷ്യം. വിരേന്ദ്രകുമാറിൻ്റെ ചിന്തകളെ, ഗ്രന്ഥ വിചാരങ്ങളെ ഏറ്റവും പുതിയ തലമുറയിൽ എത്തിക്കുക, അതാത് കാലത്തെ ദേശീയ, അന്തർദേശിയ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കുക, അവ ലഘു കുറിപ്പുകളായി പ്രസിദ്ധീകരിക്കുക ,സോഷ്യലിസ്റ്റ് ആശയപ്രചരണത്തിനായി അച്ചടി മാധ്യമങ്ങൾ തുടങ്ങുക എന്നിവയാണ് പ്രധാന ഉദ്ദേശ്യങ്ങൾ. എം പി വി ജനാധിപത്യ വേദിയുടെ ഉദ്ഘാടനം ഓൺ ലൈൻ വഴി പ്രസക്ത എഴുത്തുകാരൻ യു കെ കുമാരൻ നിർവ്വഹിച്ചു. കോയ വേങ്ങര അധ്യക്ഷ വഹിച്ച പരിപാടിയിൽ അനിൽ കൊയിലാണ്ടി, ഇ കെ ദിനേശൻ എന്നിവർ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. മണികണ്ഠൻ നന്ദി പറഞ്ഞു.

Related News