കാട്... പുഴ... നാട്; ഗാന്ധി സ്മൃതി സാംസ്‌കാരിക വേദി സാഹിത്യകൂട്ടായ്മ സംഘടിപ്പിച്ചു.

  • 06/06/2021

ഗാന്ധി സ്മൃതി സാംസ്‌കാരിക വേദി ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ കാട്... പുഴ... നാട് എന്ന പേരിൽ സാഹിത്യകൂട്ടായ്മ സംഘടിപ്പിച്ചു. ഡോ. ബാലകൃഷ്ണൻ നമ്പ്യാർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ വളരെ വലുതാണെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആദ്യക്ഷൻ ആയിരുന്ന ബിനു ടി.കെ. ചിപ്കോ പ്രസ്ഥാനത്തെ കുറിച്ചും അതിന്റെ പ്രണേതാവായ സുന്ദർലാൽ ബഹുഗുണയെ കുറിച്ചും സംസാരിച്ചു. എഴുത്തുകാരനും കവിയും ആയ എസ്. കെ. ജയദേവൻ "കാട്" എന്ന കവിത അവതരിപ്പിച്ചു. പരിസ്ഥിതി സിനിമകളുടെ പ്രാധാന്യത്തെ കുറിച്ച് ലോക സിനിമകളെ പരിചയപ്പെടുത്തി കൊണ്ട് നിരുപകനും എഴുത്തുകാരനുമായ ഹരി ബത്തേരി സംസാരിച്ചു. കവിയും എഴുത്തുകാരനുമായ റോബിൻസ് ജോൺ തന്റെ "പരാദം" എന്ന കവിത അവതരിപ്പിച്ചു. കവിയും കഥാകാരനുമായ ബിജോയ്‌ മാണിപ്പാറ "അമ്മമരക്കാട് "എന്ന ചെറുകഥ എഴുതി അവതരിപ്പിച്ചു.കവിയും ഗാനരചയിതവും ആയ
 പ്രജോദ് ഉണ്ണി ഒ. എൻ. വി. കുറുപ്പ് സാറിന്റെ "ഒരു തൈ നടുമ്പോൾ " എന്ന് തുടങ്ങുന്ന കവിത ആലപിച്ചു . ചടങ്ങിൽ കുമാരി ആർദ്ര ബിനു "ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ " എന്ന് തുടങ്ങുന്ന കവിതയും അഖിലേഷ് മാലൂർ മുരുകൻ കട്ടാക്കടയുടെ " ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ് എന്ന കവിതയും ആലപിച്ചു. നേരത്തെ ചടങ്ങിൽ കുമാരി സാൽനിയ കെ. പെയ്ട്ടൻ പ്രാർത്ഥനാ ഗീതം ആലപിച്ചു.എൽദോ ബാബു സ്വാഗതവും മധു മാഹി നന്ദിയും പറഞ്ഞു.

Related News