കോവിഡ് ബാധിച്ച് കുവൈത്ത് കെ.എം.സി.സി അംഗം നാട്ടിൽ മരണപ്പെട്ടു.

  • 13/06/2021

കുവൈത്ത് സിറ്റി:  കുവൈത്ത് കെ.എം.സി.സി., കോഴിക്കോട്, കൊയിലാണ്ടി മണ്ഡലം അംഗം പറമ്പത്ത് കച്ചേരി താമസിക്കുന്ന ഷൗക്കത്ത് അലി (41 വയസ്സ്) ഇന്നലെ കോവിഡ് ബാധിച്ച് നാട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്, മാതാവ്: ആമിന (കഴിഞ്ഞ ദിവസം  മരിച്ചിരുന്നു), ഭാര്യ: അസ്ബിറ, മക്കൾ: മിൻഹാ മറിയം,  മഹ്ദിയ. സഹോദരൻ കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കൗൺസിലരായിരുന്ന ടി.സി.അഷ്റഫ് കോവിഡ് ബാധിതനായി കഴിഞ്ഞ വർഷം കുവൈത്തിൽ മരണമടഞ്ഞിരുന്നു. 
ഷൗക്കത്തലിയുടെ നിര്യാണത്തിൽ m കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Related News