കേരള സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ വാക്‌സിൻ ബാച്ച് നമ്പർ രേഖപ്പെടുത്തണം.

  • 17/06/2021

കുവൈറ്റ് സിറ്റി: കൊറോണ വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്ക് കേരള സർക്കാരിന് വേണ്ടി ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിൽ വാക്‌സിൻ എടുത്ത തിയ്യതിയും ബാച്ച് നമ്പറും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റ് കേരള സർക്കാരിനോടും, കോഴിക്കോട് ജില്ലാ കളക്ടറോടും  ഇമെയിൽ വഴി ആവശ്യപ്പെട്ടു. 

ആധാർ കാർഡ് വെച്ച് വാക്‌സിന് റെജിസ്റ്റർ ചെയ്തവർക്ക് പാസ്സ്പോർട്ടിലെ പേരും പാസ്പോര്ട്ട് നമ്പറും ഡി.എം.ഒ നൽകുന്ന സെര്ടിഫിക്കറ്റിൽ ഉൾപെടുത്താൻ ഇതിനിടെ സൗകര്യമൊരുക്കിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. 

ഗൾഫിൽ പ്രതേകിച് കുവൈറ്റ് സർക്കാർ നിർബന്ധമാക്കിയ ഇമ്മ്യൂൺ ആപ്പിൾ  വാക്‌സിൻ ഡോസുകൾ എടുത്ത തിയ്യതികളും വാക്‌സിൻ നിർമാണ കമ്പനിവിവരങ്ങൾ  വാക്‌സിൻ ബാച്ച് നമ്പറുകളും രേഘപെടുത്തുന്നുണ്ട്.

Related News