ബജറ്റ് വെട്ടിക്കുറച്ചതിനാല്‍ രണ്ട് ഗ്യാസ് പദ്ധതികള്‍ റദ്ദാക്കി കുവൈറ്റ്

  • 09/07/2021

കുവൈത്ത് സിറ്റി: രാജ്യത്തെ രണ്ട് പ്രധാന വാതക പര്യവേക്ഷണ പദ്ധതികൾ റദ്ദാക്കി. കുവൈത്ത് ഓയില്‍ കമ്പനിയിലെ ബജറ്റ് വെട്ടിക്കുറച്ചതിനാലാണ് ഗ്യാസ് പര്യവേക്ഷണ പദ്ധതികള്‍ റദ്ദാക്കിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. 

മുമ്പ് പ്രഖ്യാപിച്ച് ബജറ്റ് വെട്ടിക്കുറച്ചതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പദ്ധതികൾ, പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്നാണ് മീഡ് പറയുന്നത്.  

മുന്‍ഗണന വിഭാഗത്തിലുള്ള പദ്ധതികള്‍ക്കും അറ്റകുറ്റപണികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കുവൈത്ത് ഓയില്‍ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബജറ്റില്‍ മാറ്റം വരുന്നത് വരെ മേല്‍പ്പറഞ്ഞ രണ്ട് പദ്ധതികളും ഒഴിവാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News