ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങള്‍; കുവൈത്ത് 18-ാം സ്ഥാനത്ത്

  • 09/07/2021

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ഗ്ലോബല്‍ ഫിനാന്‍സ് റാങ്കിംഗില്‍ കുവൈത്ത് 18-ാം സ്ഥാനത്ത്. അറബ് ലോകത്ത് കുവൈത്ത് നാലാം സ്ഥാനത്താണ്. യുഎഇ, ഖത്തര്‍, ബഹറൈന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 

യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം, കൊവിഡ് കൈകാര്യം ചെയ്ത രീതി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിന് പുറമെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളെക്കുറിച്ച് കൂടുതൽ വിശകലനം നൽകുന്നതിന് കുറ്റകൃത്യ നിരക്ക്, തീവ്രവാദം തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു. 

മരണനിരക്ക് ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയും വാക്സിനേഷന്‍ നിരക്ക് പരിഗണിച്ചുമാണ് റാങ്കിംഗ് തീരുമാനിച്ചത്. പട്ടികയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് ഐസ്‍ലന്‍ഡാണ്. രണ്ടാം സ്ഥാനത്ത് യുഎഇയും ഖത്തര്‍ മൂന്നാമതുമാണ്.

Related News