ഉച്ച സമയത്തെ ജോലി വിലക്ക്; ഫുഡ് ഡെലിവറി തൊഴിലാളികളെയും ഉള്‍പ്പെടുത്തും

  • 09/07/2021

കുവൈത്ത് സിറ്റി: ഉച്ച സമയത്തെ ജോലി വിലക്കിന്‍റെ പരിധിയില്‍ ഫുഡ് ഡെലിവറി തൊഴിലാളികളെയും ഉള്‍പ്പെടുത്തും. ഫുഡ് ഡെലിവറി തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ഐസ്ക്രീം കാര്‍ട്ടുകള്‍ എന്നിവയ്ക്കൊപ്പം ഡെലിവറി ട്രക്കുകള്‍ക്ക് ഉള്‍പ്പടെ ഉച്ചസമയത്ത് വിലക്ക് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് കുവൈത്ത് സിറ്റി ഗവര്‍ണറേറ്റിലെ തൊഴിൽ ക്ഷേമ വകുപ്പ് മേധാവി അലി സഫര്‍ പറഞ്ഞു. 

മറ്റ് മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളുമായും ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്. കടുത്ത ചൂട് മൂലം രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെയാണ് വെയിലത്ത് ജോലി ചെയ്യുന്നതില്‍ വിലക്കുള്ളത്. കനത്ത ചൂടിലും ഉച്ചസമയത്ത് ഫുഡ് ഡെലിവറി നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉച്ചസമയത്ത് ജോലി വിലക്ക് പാലിക്കുന്നുണ്ടോയെന്നുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്.

Related News