കുവൈത്തിലേക്ക് വന്ന ടര്‍ക്കിഷ് വിമാനത്തെ തിരിച്ചയച്ചു.

  • 10/07/2021

കുവൈത്ത് സിറ്റി: നിരീക്ഷണ സംവിധാനമായ എഡിഎസ്-ബി സിസ്റ്റം ഇല്ലാത്തതിനാലാണ് ടര്‍ക്കിഷ് വിമാനം  കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതിരുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. 

ഇന്നലെ  കുവൈത്തിലേക്ക് വന്നിരുന്ന ടര്‍ക്കിഷ് വിമാനത്തില്‍ എ‌ഡി‌എസ്-ബി സംവിധാനം സജ്ജീകരിച്ചിരുന്നില്ല. അതിനാല്‍ കുവൈത്തിന്‍റെ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും കുവൈത്ത് വിമാനത്താവളത്തില്‍ ഇറക്കാതെ വഴിതിരിച്ചു വിട്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

പുതിയ സംവിധാനം സജ്ജമാക്കാത്തതിനാല്‍ വിമാനം മടക്കുന്നത് ആദ്യ സംഭവമല്ല. നേരത്തെ, വിവിധ എയര്‍ലൈനുകളുടെ ഏഴിലധികം വിമാനങ്ങള്‍ ഇത്തരത്തില്‍ തിരിച്ചയച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ എയര്‍ലൈനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓട്ടോമാറ്റിക് ഡിപൻഡന്റ് സർവേലൻസ്-ബ്രോഡ്കാസ്റ്റ് (എ‌ഡി‌എസ്-ബി) ഒരു നിരീക്ഷണ സാങ്കേതികവിദ്യയാണ്, അതിൽ ഒരു വിമാനം സാറ്റലൈറ്റ് നാവിഗേഷൻ അല്ലെങ്കിൽ മറ്റ് സെൻസറുകൾ വഴി അതിന്റെ സ്ഥാനം നിർണ്ണയിക്കുകയും ഇടയ്ക്കിടെ പ്രക്ഷേപണം ചെയ്യുകയും അത് ട്രാക്കുചെയ്യുന്നതിന് പ്രാപ്തമാക്കുകയും ചെയ്യുന്നു.

Related News