ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.

  • 10/07/2021

കുവൈത്ത് സിറ്റി: അസ്ഫാള്‍ട്ട് കണ്ടെയ്നറിൽ പാഴ്സലുകളിൽ ഒളിപ്പിച്ചിരുന്ന 25,000 പാക്കറ്റ്  പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ഷുവൈബ തുറമുഖത്ത് നിന്നാണ് സതേൺ പോർട്ട്സ് അഡ്മിനിസ്ട്രേഷൻ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 

ഇന്ത്യയിൽ നിന്ന് ഷുവൈബ തുറമുഖത്ത് എത്തിയ 40 അടി ഉയരമുള്ള കണ്ടെയ്നർ സംശയം തോന്നിയതിനാല്‍ എക്സ്-റേ മെഷീനിലേക്ക് മാറ്റി വിശദമായി പരിശോധിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു.

Related News