കുവൈത്തിൽ ഒക്ടോബറില്‍ ആറ് ഫുട്ബോള്‍ അക്കാദമികള്‍ ആരംഭിക്കും.

  • 10/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ആറ് ഫുട്ബോള്‍ അക്കാദമികള്‍ തുടങ്ങുന്നതിനുള്ള അംഗീകാരം ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഫൈസല്‍ മക്സെദ് പ്രഖ്യാപിച്ചു. ആറ് ഗോവെർണറേറ്റുകളിലായി  ആരംഭിക്കുന്ന അക്കാദമികള്‍ ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങും. 

സ്കൂൾ സ്പോർട്സ് ഫെഡറേഷന്‍റയും ഹയര്‍ ഏജ്യൂക്കേഷന്‍റെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. പുതിയ ഡയറക്ടര്‍ ബോര്‍ഡ് ചുമതയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് നടന്നത്. യോഗത്തില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത അഞ്ച് വര്‍ഷം സ്കൂളിലെ കായിക മേഖലയുടെ വളര്‍ച്ചയായിരുന്നു പ്രധാന ചര്‍ച്ച.

Related News