കോവിഷീൽഡ് കുവൈത്തിൽ അംഗീകരിച്ചതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്.

  • 10/07/2021

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ ലഭ്യമായ കോവിഡ് വാക്‌സിൻ കുവൈത്തിൽ അംഗീകരിച്ചതായതി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്.  കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് തിരികെ വരാനാകുമെന്നു  പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.  ഇന്ത്യയിൽ നിർമ്മിക്കുന്ന “അസ്ട്രസെനെക” വാക്സിൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽനിന്നും  200,000 ഡോസുകൾ കുവൈത്തിലേക്ക് അയച്ചതായും അദ്ദേഹം  വെളിപ്പെടുത്തി, കൂടാതെ ഇന്ത്യ ലോകത്തിന്റെ ഫാർമസി ആയി  കണക്കാക്കുന്നുവെന്നും ,ലോകത്തിൽ ഏറ്റവും  കൂടുതൽ വാക്‌സിൻ നിർമ്മിയ്ക്കുന്ന രാജ്യങ്ങളിലൊന്ന്  ഇന്ത്യയാണെന്നും  അദ്ദേഹം സൂചിപ്പിച്ചു.    


കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ്, മോഡേണ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്ത വിദേശികള്‍ക്കു മാത്രമാണ് നിലവിൽ  പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്നും വാക്സിനേഷന്‍ സ്വീകരിച്ചവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുവാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്, എന്നാൽ ഇതുവരെ ഔദ്യോഗികമായി ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിച്ചതായി കുവൈറ്റ് വെളിപ്പെടുത്തിയിട്ടില്ല, ഓഗസ്റ്റ് ഒന്നുമുതൽ പ്രവാസികൾക്കായി കുവൈറ്റ് വീമാനത്താവളം തുറന്നു പ്രവർത്തിക്കും, അതിനുമുന്നോടിയായി വാക്‌സിനുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുമെന്നാണ് ആരോഗ്യമന്ത്രാലയ  വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

നിലവിൽ കുവൈത്തിൽ ആരോഗ്യ അവസ്ഥ പ്രവചനാതീതം ആയി മാറിയിരിക്കുകയാണ്. പ്രതിദിനം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്നാലും സ്ഥിതി വഷളാകുന്ന അവസ്ഥയിലും വിമാനത്താവളം പൗരന്മാര്‍ക്ക് മുന്നില്‍ അടയ്ക്കില്ലെന്ന് വൃത്തങ്ങള്‍ നേരത്തെ  അറിയിച്ചിരുന്നു . ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഈ തീരുമാനത്തില്‍ മാറ്റമില്ലെങ്കിലും ആവശ്യത്തിന് സമയം ഉള്ളതിനാല്‍ അവലോകനത്തിന് സമയം ഉണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഏത് തീരുമാനവും പുനപരിശോധിച്ചേക്കുമെന്നാണ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

Related News