കര്‍ഫ്യൂവും ലോക്ക്ഡൗണും ഒഴിവാക്കാനുള്ള തീവ്രശ്രമത്തില്‍ കുവൈത്ത്

  • 11/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കര്‍ഫ്യൂവും ലോക്ക്ഡൗണും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതരെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി. 

പൗരന്മാരെയും താമസക്കാരെയും വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിച്ച് കര്‍ഫ്യൂവിനും ലോക്ക്ഡൗണിനും പകരം മാര്‍ഗ്ഗം കണ്ടെത്താനാണ് ശ്രമിക്കുന്നത്. രാജ്യത്ത് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. 

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് അത് ചെയ്യാവുന്നതാണ്. എന്നാല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അവരുടെ കടമയാണ്. എല്ലാ സമയത്തും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കൊറോണ എമര്‍ജന്‍സി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി ഉപദേശിച്ചു.

Related News