വാര്‍ത്താ വിനിമയ മന്ത്രാലയ ഓഫീസ് ഷുവൈക്കില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ ടവറിലേക്ക് മാറുന്നു.

  • 13/07/2021

കുവൈത്ത് സിറ്റി: ഷുവൈക്കിലെ ഓഫീസ്, കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന് കൈമാറുന്നതിന്‍റെ ഭാഗമായി വാര്‍ത്താ വിനിമയ മന്ത്രാലയ ഓഫീസ് കമ്മ്യൂണിക്കേഷന്‍ ടവറിലേക്ക് മാറുന്നു. ഇത് സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. 

മന്ത്രിയുടെയും അണ്ടര്‍ സെക്രട്ടറിയുടെയും ഓഫീസ് മാത്രമാണ് മാറുന്നതെന്ന് വൃത്തങ്ങള്‍ വിശദീകരിച്ചു. നിലവില്‍ എല്ലാ മേഖലകളിലെയുമായി ഏകദേശം 4,000 ജീവനക്കാര്‍ കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇത് പൂര്‍ണമായി മാറുന്നതിന് വ്യക്തമായ പദ്ധതികളോ ഏകോപനവുമില്ല. 

ഓഫീസ് മാറ്റുന്നതിനുള്ള തീരുമാനം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരെ പോലും അത്ഭുതപ്പെടുത്തി. മന്ത്രാലയത്തിന്‍റെ എല്ലാ മേഖലകളിലെയും ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു അനുയോജ്യമായ ബദല്‍ സ്ഥലം വേണമെന്ന് ആവശ്യമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്.

Related News