കെ.ഐ.സി ഈദ് സംഗമവും, പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

  • 21/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഈദ് സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.ഈദ് ദിനത്തില്‍ ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മുന്‍ ചെയര്‍മാന്‍ ഹംസ ബാഖവി ഉല്‍ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഈദ് സന്ദേശം നല്‍കി. ദൈവത്തിന്റെ പരീക്ഷണങ്ങളെയെല്ലാം ക്ഷമയോടെ നേരിട്ട് എല്ലാ പ്രതിസന്ധികളെയും  തരണം ചെയ്ത ഇബ്രാഹിം നബിയുടെ ജീവിതം നമുക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിജീവനത്തിന്റെ സന്ദേശം നല്‍കുന്ന ഈ ഈദ് സുദിനത്തില്‍ സ്രഷ്ടാവില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രതിസന്ധികളെ  നേരിടാന്‍ നാം കരുത്താര്‍ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മജ്ലിസുല്‍ അഅ'ല ജോഃ കണ്‍വീനര്‍ അബ്ദുല്‍ കരീം ഫൈസി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഗഫൂർ മമ്മു, ശിഹാബുദ്ദീൻ കോഡൂർ, നൗശാദ് ഫിൻതാസ്, മുനീർ മലബാർ, മുഹമ്മദ് സഅ'ദ്, ഇംതിനാൻ ഇഖ്ബാൽ , മുജീബ് റഹ്മാന്‍ എന്നിവര്‍ ഗാനമാലപിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും,സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.

Related News