ഡീസലിന് 18.92ഉം പെട്രോളിന് 12.80 രൂപയും കുറവ്​; ഫുള്‍ ടാങ്കടിക്കാന്‍ കേരള വാഹനങ്ങളുടെ പ്രവാഹം

  • 09/11/2021


ക​​​ണ്ണൂ​​​ർ: കേരളത്തിന്‍റെ അതിർത്തിപ്രദേശങ്ങളിൽ പെട്രോൾ, ഡീസൽ വില്പന കുറഞ്ഞു. ഇ​​തു​​മൂ​​ലം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ നി​​​കു​​​തി വ​​​രു​​​മാ​​​ന​​വും കു​​​റ​​​യു​​ക​​യാ​​ണ്. അ​​​യ​​​ൽസം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​ല​​​ക്കൂ​​​ടു​​​ത​​​ൽ കാ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ന്ധ​​​നം വാ​​​ങ്ങാൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​താ​​​ണ് വ​​​രു​​​മാ​​​ന​​​ച്ചോ​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണം.

കേ​​​ര​​​ള​​​ത്തി​​​ൽ ദി​​​വ​​​സം ശ​​​രാ​​​ശ​​​രി 1.2 കോ​​​ടി ലി​​​റ്റ​​​ർ ഇ​​​ന്ധ​​​നം വി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. വി​​​ല്‌​​​പ്പന​​​യി​​​ൽ ഡീ​​​സ​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​വും പെ​​​ട്രോ​​​ൾ 40 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​വും വ​​​രും. പെ​​​ട്രോ​​​ൾ ഇ​​​ന​​​ത്തി​​​ൽ ദി​​​വ​​​സം 47 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും ഡീ​​​സ​​​ൽ ഇ​​​ന​​​ത്തി​​​ൽ 63 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും വ്യാ​​​പാ​​​ര​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ൽ​​​ക്കു​​​ന്ന ഡീ​​​സ​​​ലി​​​ന്‍റെ 45 ശ​​​ത​​​മാ​​​ന​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് അ​​​യ​​​ൽസം​​​സ്ഥാ​​​ന​​​വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ത​​​മി​​​ഴ്നാ​​​ട് അ​​​തി​​​ർ​​​ത്തി​​​യാ​​​യ പാ​​​റ​​​ശാ​​​ല​​​യി​​​ൽ പെ​​​ട്രോ​​​ൾ ദി​​​വ​​​സ​​​വി​​​ൽപ്പന ശ​​​രാ​​​ശ​​​രി 1200 ലി​​​റ്റ​​​റാ​​​യി​​​രു​​​ന്ന​​​ത് 700 ലി​​​റ്റ​​​റാ​​​യി കു​​റ​​ഞ്ഞു. വി​​​ല​​​വ്യ​​​ത്യാ​​​സം കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ ഡീ​​​സ​​​ൽ​​​വി​​​ല്പ​​​ന​​​യി​​​ൽ വലിയ മാ​​​റ്റ​​​മി​​​ല്ല. ഇ​​​വി​​​ടെ ത​​​മി​​​ഴ്‌​​​നാ​​​ട് ഭാ​​​ഗ​​​ത്ത് പ​​​ട​​​ന്താ​​​ലും​​​മൂ​​​ടി​​​ൽ പെ​​​ട്രോ​​​ൾ ശ​​​രാ​​​ശ​​​രി ദി​​​വ​​​സ​​​വി​​​ല്പ​​​ന 1200 -1300 ലി​​​റ്റ​​​റാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ 1800 ആ​​​യി. കൊ​​​ല്ലം തെ​​​ന്മ​​​ല​​​യി​​​ൽ പ്ര​​​തി​​​ദി​​​നം 6000 ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ വി​​​റ്റി​​​രു​​​ന്നി​​​ട​​​ത്ത് ഇ​​​പ്പോ​​​ൾ 3500-4000 ലി​​​റ്റ​​​ർ മാ​​​ത്ര​​മാ​​ണ്.

വ​​​യ​​​നാ​​​ട് തോ​​​ൽ​​​പ്പെ​​​ട്ടി​​​യി​​​ൽ ഡീ​​​സ​​​ൽ വി​​​ല്പ​​​ന മു​​​മ്പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ 10,00 ലി​​​റ്റ​​​റും പെ​​​ട്രോ​​​ൾ 500 ലി​​​റ്റ​​​റും കു​​​റ​​​ഞ്ഞു. 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വ്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കു​​​ട്ട​​​യി​​​ൽ മാ​​​ത്രം ഡീ​​​സ​​​ൽ വി​​​ൽപ്പ​​​ന​​​യി​​​ൽ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യു ണ്ട്. 300 ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ അ​​​ധി​​​ക​​​വി​​​ല്പ​​​ന. ഗു​​​ണ്ട​​​ൽ​​​പേ​​​ട്ടി​​​ൽ ഡീ​​​സ​​​ൽ​ വി​​​ല്പ​​​ന 30 ശ​​​ത​​​മാ​​​നം കൂ​​​ടി. പെ​​​ട്രോ​​​ൾ 10 ശ​​​ത​​​മാ​​​ന​​​വും.

കാ​​​സ​​​ർ​​​ഗോ​​​ഡ് ത​​​ല​​​പ്പാ​​​ടി, പെ​​​ർ​​​ള, മു​​​ള്ളേ​​​രി​​​യ, അ​​​ഡൂ​​​ർ, ബ​​​ന്ത​​​ടു​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി കേ​​ര​​ള അ​​​തി​​​ർ​​​ത്തി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​ള്ള ഒ​​​മ്പ​​​ത് പെ​​​ട്രോ​​​ൾ പ​​​മ്പു​​​ക​​​ളി​​​ൽ വ്യാ​​​പാ​​​രം മൂ​​​ന്നി​​​ലൊ​​​ന്നാ​​​യി.

ത​​​ല​​​പ്പാ​​​ടി​​​യി​​​ൽ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം പ​​​മ്പി​​​ലെ വി​​​ല്പ​​​ന​​​യി​​​ൽ പെ​​​ട്രോ​​​ൾ 2000 ലി​​​റ്റ​​​റും ഡീ​​​സ​​​ൽ 2500 ലി​​​റ്റ​​​റും കു​​​റ​​​ഞ്ഞു. ത​​​ല​​​പ്പാ​​​ടി​​​യി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ന്‍റെ ആ​​​ദ്യ പെ​​​ട്രോ​​​ൾ പ​​​മ്പാ​​​യ ഐ​​​ഒ​​​സി പ​​​മ്പി​​​ലാ​​ക​​ട്ടെ പെ​​​ട്രോ​​​ൾ​​​വി​​​ല്പ​​​ന 2300 ലി​​​റ്റ​​​റും ഡീ​​​സ​​​ൽ 6000 ലി​​​റ്റ​​​റും കൂ​​ടി.

പാ​​​ല​​​ക്കാ​​​ട് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഗോ​​​പാ​​​ല​​​പു​​​ര​​​ത്ത് 3000 ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ വി​​​റ്റി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ 4500 ലി​​​റ്റ​​​റാ​​​യി. ഡീ​​​സ​​​ൽ 4000 ലി​​​റ്റ​​​ർ വി​​​റ്റി​​​രു​​​ന്ന​​​ത് 5400 ആ​​​യി.

കേ​​​ര​​​ള​​​ത്തി​​​ലെ ഗോ​​​പാ​​​ല​​​പു​​​രം മൂ​​​ങ്കി​​​ൽ​​​മ​​​ട​​​യി​​​ൽ പെ​​​ട്രോ​​​ൾ 2000 ലി​​​റ്റ​​​ർ വി​​​റ്റി​​​രു​​​ന്നി​​​ട​​​ത്ത് ഇ​​​പ്പോ​​​ൾ 1000 ലി​​​റ്റ​​​ർ വി​​​ൽ​​​ക്കു​​​ന്നി​​​ല്ല. ഡീ​​​സ​​​ൽ 3500 ലി​​​റ്റ​​​ർ വി​​​റ്റി​​​രു​​​ന്ന​​​ത് 1300 ലി​​​റ്റ​​​ർ പോ​​​ലു​​​മി​​​ല്ല.

ഇ​​​ടു​​​ക്കി മ​​​റ​​​യൂ​​​രി​​​ൽ മു​​​മ്പ് ദി​​​വ​​​സ​​​വും 2000 ലി​​​റ്റ​​​ർ വ​​​രെ പെ​​​ട്രോ​​​ളും 3800 ലി​​​റ്റ​​​ർ​​​വ​​​രെ ഡീ​​​സ​​​ലും ചെ​​​ല​​​വാ​​​യി​​​രു​​​ന്നു. ഇ​​​തി​​​പ്പോ​​​ൾ 1200, 2600 എ​​​ന്ന തോ​​തി​​ലാ​​​യി.

മാ​ഹി​യി​ൽ ദി​വ​സം ഏ​ക​ദേ​ശം 1,10,000 ലി​റ്റ​ർ പെ​ട്രോ​ളും 2,15,000 ലി​റ്റ​ർ ഡീ​സ​ലും വി​റ്റി​രു​ന്നു. ഇ​തി​ൽ 60-70 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. കേ​ര​ള​ത്തി​ലേ​തി​നേ​ക്കാ​ൾ മാ​ഹി​യി​ൽ ഡി​സ​ലി​ന് 10.74 രൂ​പ​യും പെ​ട്രോ​ളി​ന് 11.91 രൂ​പ​യും കു​റ​വു​ണ്ട്. മാ​ഹി​യി​ലെ വി​ല​ക്കു​റ​വ് മൂ​ലം വ​ട​ക​ര ടൗ​ണി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും പ​മ്പു​ക​ളി​ൽ 10 മു​ത​ൽ 50 വ​രെ ശ​ത​മാ​നം വ്യാ​പാ​രം കു​റ​ഞ്ഞു.

വ​ട​ക​ര​യി​ലെ പ്ര​മു​ഖ പ​മ്പി​ൽ ദി​വ​സം 6000 ലി​റ്റ​ർ പെ​ട്രോ​ൾ വി​റ്റി​രു​ന്ന​ത് 3500 ആ​യി. ഡീ​സ​ൽ 5000 ലി​റ്റ​ർ വി​റ്റ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 2500 ലി​റ്റ​ർ. ദേ​ശീ​യ​പാ​ത വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​രെ കു​റ​ച്ചു​മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​വി​ടെ​നി​ന്ന് ഇ​ന്ധ​ന​മ​ടി​ക്കു​ന്നു​ള്ളൂ.

Related News