കെട്ടിട സാമഗ്രികളുടെ വില ഉയരുന്നു; പ്രതിസന്ധിയിലായി നിര്‍മ്മാണ മേഖല

  • 19/11/2021

കുവൈത്ത് സിറ്റി :നിർമ്മാണ മേഖലയിലെ സാധന സാമഗ്രികളുടെ വില വർധനവും ക്ഷാമവും വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സാധന സാമഗ്രികളുടെ വിലക്കയറ്റം കാരണം പല കെട്ടിട നിർമ്മാണങ്ങളും അനിശ്ചിതത്വത്തിലാണ്.  കോവിഡ് മൂലമുണ്ടായ തൊഴിലാളികളുടെ കുറവും നിയമ ലംഘനങ്ങളെ തുടര്‍ന്ന്  നിർമാണ കമ്പനികള്‍ അടച്ചുപൂട്ടിയതുമാണ് സാഹചര്യങ്ങള്‍ കൂടുതൽ വഷളാക്കിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ നിരവധി ഫാക്ടറികളില്‍ നടത്തിയ  പരിശോധനയില്‍   നിയമ ലംഘനം കണ്ടെത്തിയതായും 15ളം കമ്പനികള്‍  അടച്ചുപൂട്ടിയതായും  അധികൃതര്‍ അറിയിച്ചു. ഫാക്ടറികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ്‌ നടപടികള്‍ സ്വീകരിച്ചത്. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ ബിസിനസ്സിനായി നല്‍കിയ ഭൂമിയും തിരിച്ചിടുക്കുമെന്നാണ് സൂചനകള്‍. വിവിധ പദ്ധതികളിലൂടെ നിർമ്മിക്കുന്ന വീടുകളും പൊതുമരാമത്തിന് കീഴിലെ പ്രവർത്തികളും നിർമ്മാണ സാമഗ്രികളുടെ വില വർധനവിനെ തുടർന്ന് ഇഴഞ്ഞുനീങ്ങുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News