കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ, ആയിരക്കണക്കിന് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

  • 20/11/2021


കുവൈത്ത് സിറ്റി: വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്സൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാ​ഗം നടത്തിയ റെയ്ഡിൽ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വ്യാജ ട്രേ‍ഡ്മാർക്കുകൾ പതിപ്പിച്ച ഉത്പന്നങ്ങൾ പിടിച്ചെടുക എന്ന ഉദ്ദേശത്തോടെ ന‌ടത്തിയ പരിശോധനയിൽ മൂന്ന് സ്റ്റോറുകളിൽ നിന്നാണ് ഇത്രയധികം വ്യാജ ഉത്പന്നങ്ങൾ ലഭിച്ചത്.

ആദ്യത്തെ സ്റ്റോറിൽ നിന്ന് 32,000 വ്യാജ വാച്ചുകളാണ് കണ്ടെത്തിയത്. കൂടാതെ 2,000 വിവിധ ആക്സസറികളും പിടിച്ചെടുത്തു. രണ്ടാമത്തെ സ്റ്റോറിൽ നിന്ന് ആയിരം ബാ​ഗുകളും, സ്ത്രീകൾ ഉപയോ​ഗിക്കുന്ന ഷാളുകളും 12 ഷൂസും 25 നെക്ളേസും കണ്ടെടുത്തു. മൂന്നാമത്തെ സ്റ്റോർ ബാഗുകളിലും പെട്ടികളിലും വ്യാപാരമുദ്രകൾ അച്ചടിക്കുന്ന ഒരു അച്ചടിശാലയായിരുന്നു. വ്യാജ ഉത്പന്നങ്ങളെല്ലാം പിടിച്ചെടുത്ത എമർജൻസി ടീം നിയമലംഘകർക്കെതിരെ നടപടികളും സ്വീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News