ഓൺലൈൻ ഹെർബൽ മെഡിസിനുകൾ ; നടപടിയെടുക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 20/11/2021

കുവൈത്ത് സിറ്റി: വിട്ടുമാറാത്ത രോ​ഗങ്ങളുടെ ചികിത്സയ്ക്കായി ഹെർബൽ ഉത്പന്നങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ഹെർബൽ ഉത്പന്നങ്ങളും പോഷക സപ്ലിമെന്റുകളും ​ഗുണകരമാണെന്ന തരത്തിൽ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. അത്തരം മരുന്നുകൾ ഉപയോ​ഗിക്കരുതെന്ന് ആരോ​ഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരം മാർ​​ഗങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഡോക്ടർമാരുടെ കുറിപ്പില്ലാത്ത ഒരു മരുന്നും ഉപയോ​ഗിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു. മരുന്നുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വിപണനവും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതും അംഗീകൃതമല്ലാത്തതുമായ ഉൽപ്പന്നങ്ങളുടെ വിപണനം ശ്രദ്ധയിൽപ്പെട്ടാൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News