കുവൈത്തിൽ നിർമ്മാണ മേഖലയിൽ പുതിയ പ്രതിസന്ധി; വ്യാജ ഉത്പന്നങ്ങൾ സുലഭം, 15 ഫാക്ടറികൾ അടച്ചുപൂട്ടി.

  • 20/11/2021

കുവൈത്ത് സിറ്റി: ഒന്നിനു മുകളിൽ ഒന്നായി പ്രതിസന്ധികളിൽ നട്ടംതിരിഞ്ഞ് നിർമ്മാണ മേഖല. കൊവിഡ് പ്രതിസന്ധിയും നിർമ്മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ക്ഷാമവും ഉയർന്ന വിലയും വലിയ ആശങ്കളാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ സാഹചര്യങ്ങൾ വീണ്ടും മോശമാക്കി തട്ടിപ്പ് നടത്തിയതിന് കുവൈത്തിലെ നിർമ്മാണ സാമഗ്രികളുടെ ഫാക്ടറികളിൽ മൂന്നിലൊന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇന്നലെ 15 ഫാക്ടറികൾ അടച്ച് പൂട്ടാനാണ് പബ്ലിക്ക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉത്തരവിട്ടത്. വഞ്ചനയുടെ പേരിൽ അവരെ കൊമേഴ്സൽ പ്രോസിക്യൂഷനിലേക്ക് അവരെ ശുപാർശയും ചെയ്തു.

നിർമ്മാണ സാമഗ്രികളുടെ ഫാക്ടറികൾ പരിശോധിക്കുന്നതിനായി അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ അടുത്തിടെ വിപുലമായ ഒരു പരിശോധന പര്യടനം നടത്തിയിരുന്നു. ഇപ്പോൾ പൂട്ടിക്കെട്ടിയ 15 ഫാക്ടറികളും അവരുടെ ഉത്പന്നങ്ങളിൽ കൃത്രിമത്വം കാണിച്ചുവെന്നാണ് സംഘം കണ്ടെത്തിയത്. ഇൻസ്ട്രി അതോറിറ്റി നിർദേശിച്ചിട്ടുള്ള ​ഗുണമേന്മ ഇല്ലാത്ത ഉത്പന്നങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. നിർമ്മാണ സാമഗ്രികളുടെ ഫാക്ടറികൾ പരിശോധിക്കുന്നതിനായി അതോറിറ്റിയുടെ പരിശോധനകൾ തുടരുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News