തണുപ്പ് കാല വസ്ത്രങ്ങൾ വിതരണം ചെയ്ത് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി

  • 20/11/2021

കുവൈത്ത് സിറ്റി : കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് തണുപ്പ് കാല വസ്ത്രങ്ങൾ വിതരണം ചെയ്തു.കെആർസിഎസ് ചെയർമാൻ ഡോ. ഹിലാൽ അൽ സയർ പദ്ധതിക്ക് മേല്‍നോട്ടം നല്‍കി. തണുപ്പിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങളും പുതുപ്പുകളും അടങ്ങുന്നതാണ് കിറ്റ്.  

കൊറോണ മഹാമാരിയെ തുടര്‍ന്ന് രാജ്യത്തും പുറത്തും  വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കെആർസിഎസ് ഉണ്ടാകുമെന്ന്  ഹിലാൽ അൽ സയർ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന  പദ്ധതികളില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും അൽ സയർ നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News