അബ്ബാസിയ്യ, ഫർവാനിയ, ഖൈത്താൻ, അഹ്‌മദി എന്നീ ഏരിയകളിലെ പള്ളികളിൽ വെള്ളിയാഴ്ച (നവംബർ 26) മുതൽ മലയാള ഖുത്തുബകൾ പുന:രാരംഭിക്കുന്നു.

  • 24/11/2021

ചില  സാങ്കേതിക  കാരണങ്ങളാൽ  കഴിഞ്ഞ വെള്ളിയാഴ്ച  ആരംഭിക്കാൻ സാധിക്കാതെ വന്ന  അബ്ബാസിയ്യ  ഗ്രാൻറ്  ഹൈപ്പർ  മാർക്കറ്റിന്  സമീപത്തുള്ള മസ്ജിദ്  റുഷൈദ് അൽ -അദ്‌വാനി , ഫർവാനിയ  സ്റ്റേഡിയത്തിലുള്ള  മസ്ജിദ്  ത്വളാ മുൻ,  അഹമ്മദി  പഴയ  മുറൂറിന്  സമീപത്തുള്ള  മസ്ജിദ്  ബിലാൽ  ബിൻ - റബാഹ്, ഖൈത്താൻ  അമേരിക്കൻ  സ്കൂളിന്  സമീപത്തുള്ള മസ്ജിദ് മസീദ്  മുതലക്ക്  അൽ- റഷീദി  എന്നീ  പള്ളികളിൽ   കുവൈത്ത്  മന്ത്രാലയത്തിൻറെ അനുമതിയോടുകുടി മലയാളത്തിലുള്ള  ജുമുഅ ഖുത്തുബകൾ  നവംബർ 26 വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്  എന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഭാരവാഹികൾ അറിയിച്ചു.

ഹവല്ലി, ഫൈഹ, മഹബൂല, ശർഖ് , എന്നിവടങ്ങളിലുള്ള വിവിധ പള്ളികളിലിൽ ഔഖാഫിന്റെ  അനുമതിയോടു കൂടി  കഴിഞ്ഞാഴ്ച മുതൽ  മലയാള ഖുത്തുബ പുന:രാരംഭിച്ചിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News