കേരളത്തില്‍ 30 മുതല്‍ ജനുവരി 2 വരെ നൈറ്റ് കര്‍ഫ്യൂ

  • 27/12/2021

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍  തീരുമാനമായി. 

ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല. 

രാത്രി 10 മണിക്ക് ശേഷം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങാനും പാടില്ല. ഇത്തരക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തും. ഇവര്‍ക്കെതിരെ കടുത്ത നടപടിയുമെടുക്കും.

Related News