നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും രാജിവച്ചു

  • 29/12/2021

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു. അഡ്വക്കേറ്റ് വി.എന്‍ അനില്‍കുമാറാണ് രാജിവച്ചത്.തീരുമാനം പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസിനെ അറിയിച്ചു. 

വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് കേസിലെ പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. വിചാരണക്കോടതി മാറ്റം നിരാകരിച്ചതോടെ ആദ്യ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ് സുരേഷന്‍ രാജിവച്ചിരുന്നു.

ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ വീണ്ടും പ്രതിസന്ധിയിലായി. സി.ബി.ഐ പ്രോസിക്യൂട്ടര്‍ ചുമതലയിലൊക്കെ പ്രവര്‍ത്തിച്ച ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകന്‍ കൂടിയാണ് വി.എന്‍ അനില്‍ കുമാര്‍.

അതേസമയം കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം നടക്കുന്നതിനാലാണ് ഇത്. ഈ ആവശ്യം കോടതി വ്യാഴാഴ്ച പരിഗണിക്കും.

Related News