അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറണമെന്ന് ഗവര്‍ണര്‍

  • 30/12/2021

തിരുവനന്തപുരം: സര്‍ക്കാരിനോട് ഏറ്റുമുട്ടാനില്ലെന്നും ചാന്‍സലര്‍ പദവി ഒഴിയുമെന്നും വ്യക്തമാക്കി ഗവർണർ. പദവിയില്‍ തുടരാനില്ലെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ ഒരുക്കമാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിടാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 
ഗൗരവമുള്ള ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും അതൊന്നും വെളിപ്പെടുത്തുന്നില്ലെന്ും അദ്ദേഹം പറഞ്ഞു. 

വി.സി നിയമനത്തില്‍ സമ്മര്‍ദമുണ്ടായി. നിയമനത്തില്‍ തെറ്റുപറ്റി. എന്നാല്‍, സര്‍ക്കാറുമായി ഏറ്റുമുട്ടിലിനില്ല. ഗൗരവമുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ഒന്നും പൊതു സമൂഹത്തിലേക്ക് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related News