നടന്‍ ജി.കെ പിള്ള അന്തരിച്ചു

  • 31/12/2021

തിരുവനന്തപുരം: സിനിമ, സീരിയല്‍ നടന്‍ ജി.കെ പിള്ള (97, ജി. കേശവപിള്ള)അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. 

1924ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍ കീഴിലാണ് ജനനം. പിതാവ്: ഗോവിന്ദ പിള്ള, മാതാവ്: സരസ്വതിയമ്മ. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

2005മുതലാണ് ജി.കെ പിള്ള ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. 

ഭാര്യ: പരേതയായ ഉത്പലാക്ഷിയമ്മ. മക്കള്‍: പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍.

Related News