സോഷ്യല്‍ മീഡിയയിലൂടെ മലയാളി വീട്ടമ്മയുമായി സൗഹൃദത്തിലായി; സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചു, പ്രതി പിടിയില്‍

  • 01/01/2022

ഡൽഹി: മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡൽഹി സ്വദേശി പിടിയിൽ.  ദില്ലി എയർപോർട്ടിൽ നിന്നാണ് പ്രതിയായ മോനു കുമാർ റാവത്തിനെ പാലാ പോലീസ് പിടികൂടിയത്.  2020 മുതൽ ഇയാൾ  വാട്സാപ്പിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കി. തുടര്‍ന്ന് ഈ ചിത്രങ്ങൾ വെച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. സ്ത്രീ ഈ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് മോനു കുമാർ ചിത്രങ്ങൾ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News