സ്വത്തിനായി മാതാപിതാക്കളെ വെട്ടി; തനിക്ക് വെട്ടേറ്റെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക്; അറസ്റ്റ്

  • 07/02/2022

കൊല്ലം ഭരണിക്കാവിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. നെടുംപുറത്ത് കൈരളിയിൽ കരുണാകരൻ പിള്ള ഭാര്യ ശാന്തകുമാരി എന്നിവർക്കാണ് വെട്ടേറ്റത്. മസംഭവത്തിന് ശേഷം തനിക്ക് വെട്ടേറ്റതായി പറഞ്ഞ് ചവറ പൊലീസ് സ്റ്റേഷനിൽ എത്തിയ കുമാറിനെ പൊലീസ് നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

പിന്നീടാണ് പോലീസ് അറിയുന്നത് മാതാപിതാക്കളെ ഇയാൾ ആക്രമിക്കുകയായിരുന്നു എന്ന്. വീടും സ്ഥലവും എഴുതി നൽകണം എന്നാവശ്യപ്പെട്ട് കുമാർ മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവാണ്. ഇന്നലെയും ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് ഉണ്ടായി. തടർന്നായിരുന്നു മാതാപിതാക്കൾക്ക് നേരെ ആക്രമണം.

കസ്റ്റഡിൽ എടുത്ത കുമാറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാതാപിതാക്കളെ ആക്രമിച്ച ആയുധവും കണ്ടെടുത്തു. വധ ശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related News