കൊവിഡ് ടാക്‌സി കാറുകളുടെ കുടിശ്ശിക കിട്ടാതെ വലഞ്ഞ് ഡ്രൈവർമാർ; ഫണ്ടില്ലെന്ന് സർക്കാർ ന്യായീകരണം

  • 09/02/2022

മലപ്പുറം: കൊവിഡ് സെക്ട്രൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകളുടെ വാടകക്കായി ഡ്രൈവർമാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ 35 ടാക്‌സി കാറുകൾക്കാണ് കുടിശ്ശിക തുക കിട്ടാനുള്ളത്.

നാസറിന് മാത്രമല്ല തിരൂരിലെ 35 ടാക്‌സി ഡ്രൈവർമാർക്ക് കാറിൻറെ വാടക കിട്ടാനുണ്ട്. വില്ലേജ് ഓഫീസർ മുതൽ ജില്ലാ കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയിട്ടും ആരും ഇവരുടെ ന്യായമായ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുന്നില്ല. കടത്തിലും വലിയ സാമ്പത്തിക ബാധ്യതയിലുമാണ് ഭൂരിഭാഗം പേരും. വീട്ടു വാടക മാത്രമല്ല ചികിത്സ പോലും വഴിമുട്ടിയ അവസ്ഥയിലാണ് പലരുമുള്ളത്.

ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം കണക്ക് പറഞ്ഞ് വാങ്ങി സെക്ട്രൽ മജിസ്‌ട്രേറ്റുമാർ അവരുടെ സേവനം അവസാനിപ്പിച്ച് മറ്റ് ജോലിയിലേക്ക് മടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറിമാർ മാത്രമാണ് അതത് പഞ്ചായത്തുകളിലെ സെക്ട്രൽ മജിസ്‌ട്രേറ്റുമാരായി ചുമതലയുള്ളത്. ഫണ്ടില്ലാത്തതാണ് ടാക്‌സി കാറുകളുടെ വാടക കുടിശികയാവാൻ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ വിശദീകരണം. ഫണ്ടിന് എഴുതിയിട്ടുണ്ടെന്നും കിട്ടിലാലുടൻ ഡ്രൈവർമാരുടെ കുടിശ്ശിക തീർക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

Related News