ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 75 ലക്ഷം രൂപയോളമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്

  • 13/02/2022

മലമ്പുഴ: മലമ്പുഴയില്‍ കുമ്ബാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 75 ലക്ഷം രൂപയോളമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്.


കൗതുകത്തിന് മലയില്‍ കയറി ബാബു കുടുങ്ങിയപ്പോള്‍ ഇദ്ദേഹത്തെ താഴെ ഇറക്കാന്‍ വേണ്ടി വന്‍തുക തന്നെ മുടക്കേണ്ടി വന്നുവെന്നാണ പുറത്തുവരുന്ന വിവരം. ഇതിനോടകം തന്നെ മുക്കാല്‍ കോടി ആയെങ്കിലും അവിടം കൊണ്ടും തീര്‍ന്നിട്ടില്ല.

ബില്ലുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നിരിക്കെ ചെലവ് കൂടുമെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം പറയുന്നത്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍, വ്യോമസേന ഹെലികോപ്ടര്‍, കരസേന, മറ്റ് രക്ഷാപ്രവര്‍ത്തവര്‍ എന്നിവര്‍ക്ക് 50 ലക്ഷം രൂപ ചെലവായി. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ തുക വഹിക്കേണ്ടി വരും. ദുരന്ത നിവാരണ അതോരിറ്റിയില്‍ നിന്നാകും പണം ചെലവാക്കുക.

തിങ്കളാഴ്ചയാണ് ബാബു കുമ്ബാച്ചി മലയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വെള്ളിയാഴ്ചയാണ് ബാബു വീട്ടിലെത്തിയത്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവായത്. ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രാദേശിക സംവിധാനമാണ് ഉപയോഗിച്ചത്.

Related News