ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

  • 14/02/2022

മലപ്പുറം: നിലമ്പൂരില്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒന്നര വയസുള്ള മകൾ ഫാത്തിമ ഐറിൻ ആണ് മരിച്ചത്. ഇന്ന്  രാവിലെ 11 മണിക്കാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണത് വീട്ടുകാർ ശ്രദ്ധിച്ചില്ല.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ അയൽവീട്ടിലെ പില്ലറിനോട് ചേർന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അരമണിക്കൂറിലേറെ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.  കുട്ടിയെ കാണാതായ ശേഷം അരമണിക്കൂറോളം തിരച്ചിൽ നടത്തിയെന്നും പിന്നീടാണ് ബക്കറ്റിലെ പാതി വെള്ളത്തിൽ മുങ്ങി കിടക്കുന്ന കുട്ടിയെ കണ്ടത്. പിതാവ് ഇർഷാദ് സൗദിയിലാണ്. മൃതദേഹം നിലമ്പൂർ ആശുപത്രിയിലാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Related News