സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുവാനുള്ള പരിശോധന തുടരുന്നു

  • 04/03/2022


ജിദ്ദ: സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുവാനുള്ള പരിശോധന തുടരുന്നു. ശക്തമായ പരിശോധനയാണ് അധിതൃതർ നടത്തുന്നത്. ബിനാമിയിൽ പങ്കാളികളായവർക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്. പദവികൾ ശരിയാക്കുവാൻ നേരത്തെ അധികൃതർ നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് ബിനാമി ബിസിനസ്സുകാർക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചത്.

ബിനാമി രേഖകൾ ശരിയാക്കി സ്ഥാപനം നിയമാനുസൃതം നടത്തുവാനാണ് അധികൃതർ നേരത്തെ സമയം നൽകിയിരുന്നത്. ബിനാമി കച്ചവടങ്ങൾക്കെതിരെ അധികൃതർ കർശന പരിശോധനയാണ് നടത്തുന്നത്. വിദേശികൾ ബിനാമി ബിസിനസ് നടത്തുവാൻ സാധ്യത ഏറെയുള്ള വസ്ത്ര വ്യാപാര സ്ഥാപനം, ബാർബർഷോപ്പുകൾ, പലചരക്കുകടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന കാര്യമായി നടക്കുന്നുണ്ട്. സൗദികളെ ബിനാമികളാക്കികൊണ്ട് വിദേശികൾ സ്ഥാപനങ്ങൾ നടത്തുന്നതായി വിവിധ പ്രവിശ്യകളിലെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതോടൊപ്പം സ്ഥാപങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുന്നതായി സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നു. ബിനാമി ബിസിനസിൽ പങ്കാളികളായ സ്വദേശിക്കും വിദേശിക്കും ശിക്ഷ നൽകും. ശിക്ഷാ കാലാവധിക്കുശേഷം വിദേശിക്ക് സൗദിയിലേക്ക് ആജീവനാന്ത വിലക്കേർപ്പെടുവിലക്കേർപ്പെടുത്തി നാടുകടത്തുകയാണ് ചെയ്യുക.

Related News